വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ആഗോള സംഗമമായി റോം: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ളോബല്‍ മീറ്റിന് സമാപനം

News Photo 1 - Europe - Otta Nottathil - catholic_congress_global_rom_ended_oct_24_2026
റോം: വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ആഗോള ഐക്യത്തിന്റെ പുതിയ അധ്യായം രചിച്ചുകൊണ്ട് റോമിലെ മാറ്റര്‍ എക്ളേസിയേയില്‍ (Mater Ecclesiae) നടന്ന കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഗോള സമ്മേളനത്തിന് സമാപനം. ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലെ 40 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സഭാ മേലധ്യക്ഷന്മാരും ഈ ആഗോള സംഗമത്തില്‍ അണിനിരന്നു.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പ് ലെഗേറ്റ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍ തുടങ്ങിയ സഭാ മേലധ്യക്ഷന്മാരുടെയും വിവിധ സംഘടനാ നേതാക്കളുടെയും സാന്നിധ്യം ഈ സംഗമത്തെ ചരിത്രപ്രധാനമാക്കി മാറ്റി. ആഗോളതലത്തിലുള്ള പ്രവാസി മലയാളി സമൂഹത്തിന്റെ ഐക്യവും സ്നേഹവും വിളിച്ചോതുന്ന ഈ കൂട്ടായ്മ സഭയുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായമാണ് കുറിച്ചിരിക്കുന്നത്. ഒക്ടോബര്‍ 19 മുതല്‍ ഇന്നലെ വരെ നടന്ന ഗ്ളോബല്‍ മീറ്റില്‍ 40 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സജീവമായി പങ്കെടുക്കുകയും, ലോകസമാധാനത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തതോടുകൂടിയാണ് സമ്മേളനത്തിന് സമാപനമായത്. കത്തോലിക്ക കോണ്‍ഗ്രസിന്റെ അടുത്ത ഗ്ളോബല്‍ മീറ്റ് 2028~ല്‍ ആഫ്രിക്കയില്‍ നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
News Photo 2 - Europe - Otta Nottathil - catholic_congress_global_rom_ended_oct_24_2026
സംഘടനയുടെ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജസ്വലതയും പുതിയ ജ്ഞാനവും നല്‍കാന്‍ ഗ്ളോബല്‍ മീറ്റിന് സാധിച്ചതായി കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് രാജു ചിറയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ സീറോ മലബാര്‍ സമൂഹത്തെ കൂടുതല്‍ ഒന്നിപ്പിക്കുന്നതിനും കരുത്തോടെ മുന്നോട്ടുപോകുന്നതിനും ഗ്ളോബല്‍ മീറ്റ് നിര്‍ണായകമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം മെത്രാന്മാര്‍ മീറ്റില്‍ മുഴുവന്‍ സമയം പങ്കെടുത്തു. ബിഷപ്പ് ലെഗേറ്റ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍, ഗ്ളോബല്‍ മീറ്റ് ഡയറക്ടര്‍ ഫാ. ഡോ. ഫെന്നി ചെന്നിക്കര, ഭാരവാഹികളായ ഡോ. ടോമികുഞ്ഞ് എസ്. പുളിക്കല്‍, സെബി പുന്നൂക്കാടന്‍, ടോബിന്‍സ് പേരകത്തോട്ടം, ഡോ. ജോര്‍ജ് ലൂക്ക് സ്കറിയ, ഗ്ളോബല്‍ ഡയറക്ടര്‍ ഫാ. ഡോ. ഫിലിപ്പ് കവിയില്‍, ഭാരവാഹികളായ ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, ബെന്നി പുളിക്കേക്കര, ഡേവിസ് എടക്കളത്തൂര്‍, ബെന്നി ആന്‍റണി, ടോണി പുഞ്ചക്കുന്നേല്‍, ഡോ. ട്രീസ ലിസ് സെബാസ്ററ്യന്‍ തുടങ്ങിയവരാണ് റോം ഗ്ളോബല്‍ മീറ്റിന് നേതൃത്വം നല്‍കിയത്.

അസീസിയിലെ പ്രാര്‍ഥനായജ്ഞം ; സമാപനത്തിന്റെ ഹൈലൈറ്റായി

കത്തോലിക്ക കോണ്‍ഗ്രസിന്‍റെ ചരിത്രത്തില്‍ പുതിയൊരു ഏടായി മാറിയ റോം ഗ്ളോബല്‍ മീറ്റ് സമാപിച്ചു. മീറ്റില്‍ പങ്കെടുത്ത പ്രതിനിധികള്‍ വെള്ളിയാഴ്ച അസീസിയിലേക്കു തീര്‍ഥാടനം നടത്തി ലോകസമാധാനത്തിനുവേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തിയതോടെയാണ് ഗ്ളോബല്‍ മീറ്റിന് സമാപനം കുറിച്ചത്. സംഘടനയുടെ പ്രവര്‍ത്തനത്തില്‍ നവോന്മേഷവും പുതിയ ദിശാബോധവും നല്‍കുന്നതായി ഗ്ളോബല്‍ മീറ്റ് മാറിയെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്‍റ് രാജീവ് കൊച്ചുപറമ്പില്‍ പറഞ്ഞു.
ആഗോളതലത്തില്‍ സീറോമലബാര്‍ സമുദായത്തെ കൂടുതല്‍ ഒന്നിപ്പിക്കുന്നതിനും കെട്ടുറപ്പോടെ മുന്നേറുന്നതിനും ഗ്ളോബല്‍ മീറ്റ് സഹായകമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- dated 24 Oct 2026

Comments:

Keywords: Europe - Otta Nottathil - catholic_congress_global_rom_ended_oct_24_2026 Europe - Otta Nottathil - catholic_congress_global_rom_ended_oct_24_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

new_demos_france_70000_police_sqad_on_duty_24_0ct_2026
യൂറോപ്പ് ഫ്രാന്‍സില്‍ പുതിയ പ്രക്ഷോഭങ്ങള്‍ ; 70,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് ഭരണകൂടം; നഗരങ്ങളില്‍ കനത്ത ജാഗ്രത
france_riots_marsile_drogen_mafia_publice_sale_oct_24_2026
യൂറോപ്പ് ഫ്രാന്‍സിലെ മാഴ്സെയില്‍ കലാപഭൂമിയില്‍ ഞെട്ടിക്കുന്ന കാഴ്ച; കടകളുടെ ചുവരുകളില്‍ പരസ്യമായി മയക്കുമരുന്ന് വിലവിവരപ്പട്ടിക ; ആരെയും ഞടുക്കുന്ന വിവരങ്ങള്‍
catholic_congress_global_meet_roma_started_oct_22_2026
യൂറോപ്പ് വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ആഗോള സംഗമമായി റോം ; കത്തോലിക്ക കോണ്‍ഗ്രസ് ഗ്ളോബല്‍ മീറ്റിന് പ്രൗഢോജ്ജ്വല തുടക്കം ; 40 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഒരേ വേദിയില്‍ ; സഭാ മേലധ്യക്ഷന്മാരുടെയും പ്രമുഖരുടെയും സാന്നിധ്യത്തില്‍ ഉദ്ഘാടന സമ്മേളനം
minister_mons_reception_ITMA_on_22_2026_roma
യൂറോപ്പ് ഇറ്റാലിയന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫിന് റോമില്‍ സ്വീകരണം നല്‍കും
france_riots_indian_in_europe_exclusive_news_oct_20_2026
യൂറോപ്പ് ഫ്രാന്‍സ് കത്തിയമരുമ്പോള്‍ യൂറോപ്പ് ഇനി സുരക്ഷിതമോ? ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരുമോ? 35 ലക്ഷം ഇന്‍ഡ്യന്‍ പ്രവാസികള്‍ ഭീതിയില്‍ മലയാളികള്‍ ഇനി എവിടേയ്ക്ക് ?
catholic_congress_global_meet_rom_oct_19_2026
യൂറോപ്പ് റോമില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ളോബല്‍ മീറ്റിന് പതാകയുയര്‍ന്നു; സമുദായ ശാക്തീകരണത്തിന്റെ ആഗോള ചാലകശക്തിയെന്ന് മാര്‍ റാഫേല്‍ തട്ടില്‍; ഒക്ടോബര്‍ 22~ന് മാര്‍പാപ്പയുമായി കൂടിക്കാഴ്ച